Kerala Agriculture University Recruitment 2022 Apply Now

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ എൻ.സി.എ. ഒഴിവുകളിൽ കാഷൽ തൊഴിലാളികളെ നിയമിക്കുന്നതിനായി യോഗ്യരായ സ്ത്രീകളെയും പുരുഷന്മാരെയും നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

 അപേക്ഷ അയക്കുന്നവർ നിബന്ധനകളും, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക. എല്ലാ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു

പ്രായപരിധി

അപേക്ഷകർ 01.01.2022 ന് 18 ( പതിനെട്ട് വയസ്സ് പൂർത്തിയായവരും 36 ( മുപ്പത്തി ആറ് വയസ്സ് കഴിയാത്തവരും ആയിരിക്കണം . പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ ങ്ങളിൽ ഉൾപ്പെടുന്നവർക്ക് 41 വയസ്സുവരെയും  മറ്റ് മുസ്ലിം,പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് 39 വയസ്സുവരെയും  ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്

വിദ്യാഭ്യാസ യോഗ്യത

നാലാം ക്ലാസ് മുതൽ  പത്താം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും . ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല

സാലറി

കാഷ്വൽ തൊഴിലാളികൾക്ക് കേരള ഗവൺമെന്റ് നിഷ്കർഷിച്ചിട്ടുള്ള ദിവസവേതനം / പ്രതിമാസ വേതന അടിസ്ഥാനത്തിൽ സാലറി ലഭിക്കുന്നതാണ്

തിരഞ്ഞെടുപ്പ് രീതി

കായികക്ഷമതാ പരീക്ഷ ( സ്ക്രീനിംഗ് ടെസ്റ്റ് ) , തൊഴിൽ ( സ്കിൽ ടെസ്റ്റ് ) , ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര ഞ്ഞെടുപ്പ് . വൈദഗ്ധ്യ പരീക്ഷ.സർവ്വകലാശാല നിശ്ചയിക്കുന്ന ഇനങ്ങളിലായിരിക്കും വൈദഗ്ധ്യം പരിശോധി ക്കുന്നത് .

നിബന്ധനകൾ

1.അപേക്ഷകർ തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്ത് / മുനിസിപ്പാലിറ്റി , കോർപ്പറേഷൻ പരിധിക്കുള്ളിലോ , കേന്ദ്രത്തിൽ നിന്നും അഞ്ച് കി.മീ. ദൂരപരിധിക്കുള്ളിൽ വരുന്ന ബ്ളോക്ക് പഞ്ചായത്ത് / മുനിസിപ്പാലിറ്റി , കോർപ്പറേഷൻ എന്നിവിടങ്ങളിലോ സ്ഥിരതാമസക്കാരായിരിക്കണം

2.വയസ്സ് , ജാതി , മതം , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനായി ഗസ റ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും , അപേക്ഷകർ നിർദ്ദിഷ്ട സ്ഥലപരിധിക്കുള്ളിൽ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പും കൂടി നിർദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ താണ് . അപ്രകാരമല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് .

3.കാഷ്വൽ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് ഇളവുകൾ ആനുകൂല്യ ങ്ങൾക്ക് അർഹതയുള്ള കരാർ ദിവസവേതനം / സ്വയംസഹായ സംഘം വ്യവസ്ഥ യിൽ ജോലി ചെയ്ത തൊഴിലാളികൾ തങ്ങൾ കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ട് 6 മാസത്തിൽ കുറയാതെ പ്രവൃത്തിയെടുത്തു എന്ന് തെളിയിക്കുന്ന കേന്ദ്രം മേധാവി നൽകുന്ന സാക്ഷ്യപത്രം സമർപ്പിക്കണം . നിർമ്മാണ തൊഴിലാ ളികൾ ഓഫീസ് ജോലികൾ ചെയ്തവർ എന്നിവരെ ടി ആനുകൂല്യങ്ങൾക്ക് പരിഗ ണിക്കുന്നതല്ല .

 അപേക്ഷിക്കുന്ന രീതി

നിർദ്ദിഷ്ട ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം പ്രൊഫസർ ആന്റ് ഹെഡ് , കാർഷിക ഗവേഷണ കേന്ദ്രം , കല്ലുങ്കൽ.പി . ഒ . , തിരുവല്ല – 689102 എന്ന മേൽ വിലാസത്തിൽ 2022 സെപ്റ്റംബർ 5 -ാം തീയ്യതി വൈകിട്ട് 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കണം . വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

അപേക്ഷാഫോറം തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും 20 രൂപ വിലയ്ക്ക് 27.07.2022 മുതൽ 27.08.2022 വരെയുള്ള തീയ്യതികളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് പ്രവർത്തനസമയത്ത് ലഭിക്കുന്നതാണ് . തുക പണമായി കേന്ദ്രത്തിൽ ഒടുക്കേ താകുന്നു . പട്ടികജാതി / പട്ടികവർഗ്ഗ വിഭാ ഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ആയത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അപേക്ഷാഫോറം സൗജന്യമായി ലഭിക്കുന്നതാണ്

 സംശയങ്ങൾക്ക് തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ 0469-2604181 എന്ന ടെലിഫോൺ നമ്പരിൽ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് പ്രവർത്തന സമയത്ത് ബന്ധപ്പെടാവുന്നതാണ്

 ഔദ്യോഗിക വിജ്ഞാപനം

 വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *