നാഷണൽ എംപ്ലോയ്മെൻറ് സർവീസ് റദ്ദായ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുമതി വീണ്ടും ലഭിക്കുന്നു
2000 ജനുവരി 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം
സർക്കാരിൻറെ ഒന്നാം വാർഷിക പരിപാടിയോടനുബന്ധിച്ച് എൻറെ കേരളം പ്രദർശന വിപണന മേളയിൽ എംപ്ലോയ്മെൻറ് വകുപ്പ് സേവനം ജനങ്ങൾക്ക് നേരിട്ട് ലഭ്യമാകുന്ന സാഹചര്യം സംജാതമാകുന്ന അതിനായി പരാമർശം നടത്തി ഇപ്രകാരമുള്ള ഉത്തരവിനെ സമയപരിധി 2022 മെയ് 31 വരെ നീട്ടി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കി
സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു എംപ്ലോയ്മെൻറ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2000 ജനുവരി ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് 2022 മെയ് 31 വരെ സമയം അനുവദിച്ചു
രജിസ്ട്രേഷൻ പുതുക്കുന്നതിന് ഓൺലൈനായോ / അടുത്തുള്ള അക്ഷയ വഴിയോ അല്ലെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്മായി ബന്ധപ്പെടുകയാണെങ്കിൽ ചെയ്യാൻ സാധിക്കുന്നതാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു അതു വഴി ഓൺലൈനായി അപേക്ഷിക്കാം
എംപ്ലോയ്മെൻറ് ഡയറക്ടർ, തിരുവനന്തപുരം
ഡയറക്ടർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്
വിവിധ പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്