2022 ലെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ..!!
2022 ലെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂൺ 11, 19 തീയതികളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയിൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല.
വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, പോലീസ് കോൺസ്റ്റബിൾ (IRB), അസിസ്റ്റൻറ് പ്രിസൺ ഓഫീസർ, LD ക്ലാർക്ക്, അറ്റൻഡർ, അസിസ്റ്റൻറ്, തുടങ്ങിയ പത്താംക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷയുടെ സിലബസ് കേരള PSC പ്രസിദ്ധീകരിച്ചു പരീക്ഷയ്ക്കുള്ള കൺഫർമേഷൻ കൊടുത്തവർക്കാണ് പരീക്ഷ എഴുതുവാൻ സാധിക്കുന്നത്.
പൊതു വിജ്ഞാനം, ആനുകാലികം, കേരള നവോത്ഥാനം | 60 MARK |
ജനറൽ സയൻസ് | 20 MARK |
ലഘു ഗണിതം മാനസിക ശേഷി പരിശോധന ചോദ്യങ്ങൾ | 20 MARK |
GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA
1 | ശാസ്ത്ര സാങ്കേതിക മേഖല, കലാ, സാംസ്കാരിക മേഖല, രാഷ്ട്രീയ,സാമ്പത്തിക,സാഹിത്യ മേഖല, കായികമേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലിക സംഭവങ്ങൾ | 10 MARK |
2 | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, അതിരുകൾ, ഊർജ്ജ മേഖലയിലും ഗതാഗത വാർത്താവിനിമയ മേഖലയിലും പുരോഗതി, പ്രധാന വ്യവസായങ്ങൾ, എന്നിവയെ സംബന്ധിച്ച് പ്രാഥമിക അറിവ് | 10 MARK |
3 | ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ | 10 MARK |
4 | ഒരു പൗരൻറെ അവകാശങ്ങളും കടമകളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ദേശീയപതാക ദേശീയഗീതം ദേശീയഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷൻ എന്നിവയെ സംബന്ധിച്ചുള്ള അറിവുകളും | 10 MARK |
5 | കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ നദികളും കായലുകളും വിവിധ വൈദ്യുതപദ്ധതികൾ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് | 10 MARK |
6 | ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ചവരും കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, പണ്ഡിറ്റ് കറുപ്പൻ, VT ഭട്ടതിരിപ്പാട്, കുമാരഗുരുദേവൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ കുറിച്ചുള്ള വിവരങ്ങൾ | 10 MARK |
ജനറൽ സയൻസ്
1.നാച്ചുറൽ സയൻസ് (10 മാർക്ക്)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
- രോഗങ്ങളും രോഗകാരികളും
- കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
- കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
- വനങ്ങളും വനവിഭവങ്ങളും
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
2.ഫിസിക്കൽ സയൻസ് 10 മാർക്കിന്
- ആറ്റവും ആറ്റത്തിൻ്റെ ഘടനയും
- ആയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊർജവും
- ഊർജ്ജവും അതിൻറെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
ലഘു ഗണിതം മാനസിക ശേഷി പരിശോധന ചോദ്യങ്ങൾ
1.ലഘു ഗണിതം( 10 മാർക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു ഉസാഗ
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
2.മാനസികശേഷി (10 മാർക്കിന്)
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- ശ്രേണികൾ
- സമാന ബന്ധങ്ങൾ
- തരം തിരിക്കൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തൽ
- വയസ്സ്മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- സ്ഥാനനിർണയം