SSC CHSL 2026 Apply Now

2,536 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറപ്പെടുവിച്ച വിജ്ഞാപനമാണ് കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എക്സാമിനേഷൻ (CHSL) 2026 പ്രസിദ്ധീകരിച്ചു

പ്രധാന തീയതികൾ

  • ​ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 07-09-2026
  • ​അപേക്ഷിക്കാനുള്ള അവസാന തീയതി: 07-10-2026 (രാത്രി 11:00 മണി വരെ)
  • ​ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 08-10-2026 (രാത്രി 11:00 മണി വരെ)
  • ​അപേക്ഷ തിരുത്താനുള്ള സമയം (Correction Window): 14-10-2026 മുതൽ 16-10-2026 വരെ
  • ​പരീക്ഷാ തീയതി (Tier-I & Tier-II): പിന്നീട് അറിയിക്കും

​തസ്തികകളും ശമ്പളവും

  • ​ലോവർ ഡിവിഷണൽ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA): പേ ലെവൽ-2 (₹19,900 – ₹63,200)
  • ​ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): പേ ലെവൽ-4 (₹25,500 – ₹81,100) & ലെവൽ-5 (₹29,200 – ₹92,300)
  • ​ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് ‘A’: പേ ലെവൽ-4 (₹25,500 – ₹81,100)

ഒഴിവുകൾ

  • ​ആകെ താൽക്കാലിക ഒഴിവുകൾ: ഏകദേശം 2,536 (വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾക്കനുസരിച്ച് അന്തിമ ഘട്ടത്തിൽ മാറ്റമുണ്ടാകാം).
  • ​പ്രായപരിധി (01-08-2026 അടിസ്ഥാനമാക്കി) ​18 മുതൽ 27 വയസ്സ് വരെ (02-08-1999-ന് മുൻപോ 01-08-2008-ന് ശേഷമോ ജനിച്ചവരാകരുത്).
  • ​നിയമാനുസൃത വയസ്സിളവ്: ​SC / ST: 5 വർഷം ​OBC: 3 വർഷം ​PwBD: 10 മുതൽ 15 വർഷം വരെ ​വിമുക്തഭടന്മാർ (ESM): ചട്ടങ്ങൾ പ്രകാരം

വിദ്യാഭ്യാസ യോഗ്യത

  • ​LDC / JSA / DEO: അംഗീകൃത ബോർഡിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ പ്ലസ് ടു (12th Standard) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
  • ​DEO / DEO ഗ്രേഡ് ‘A’ (നിശ്ചിത വകുപ്പുകളിൽ – Ministry of Consumer Affairs, Food & Public Distribution, SSC, Ministry of Culture): പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് സയൻസ് സ്ട്രീമിൽ ജയിച്ചിരിക്കണം.

അപേക്ഷാ ഫീസ്

  • ​ഫീസ്: ₹100/- ​വനിതകൾ, SC, ST, PwBD, വിമുക്തഭടന്മാർ (ESM): ഫീസില്ല (പൂർണ്ണ ഇളവ്).
  • ​ ​​കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ ​എറണാകുളം (9213), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211), കണ്ണൂർ (9202), മലപ്പുറം (9207).

​അപേക്ഷിക്കേണ്ട വിധം

  • ​SSC യുടെ പുതിയ ഔദ്യോഗിക പോർട്ടലായ https://ssc.gov.in വഴിയോ ‘my SSC’ മൊബൈൽ ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്.
  • ​മുൻപ് രജിസ്റ്റർ ചെയ്യാത്തവർ വെബ്സൈറ്റിൽ One-Time Registration (OTR) പൂർത്തിയാക്കണം.
  • ​അപേക്ഷയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല; മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌ക്യാം വഴി തത്സമയം (Live Photo) പകർത്തുകയാണ് വേണ്ടത്. ഒപ്പ് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel