
ഇന്റർവ്യൂ വഴി സാമൂഹ്യ നീതി വകുപ്പിൽ ജോലി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക്.
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്‌നേഹാലയം) ജെപിഎച്ച്എന്‍ തസ്തികയിലേക്ക് (പ്രതിമാസം 24520 രൂപ ഹോണറേറിയം) ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു/ജെപിഎച്ച്എന്‍/എഎന്‍എം കോഴ്‌സ് പാസ്സായിരിക്കണം. ഈ കോഴ്‌സിന്റെ അഭാവത്തില്‍ ജനറല്‍ നഴ്‌സിംഗ് പരിഗണിക്കും.
വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഓരോ പകര്‍പ്പും സഹിതം സ്‌നേഹാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോൺ നമ്പർ 0495 273 1111