SC Promoter 2025 Apply Now

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാ നത്തെ ബ്ലോക്ക്/ മുനിസിപ്പാലി
റ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ് അവസരം.

സംസ്ഥാനത്തെ 14 ജില്ലകളിലായി 1216 ഒഴിവുണ്ട്.

അപേക്ഷകർ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്നവർ ആയിരിക്കണം ഒരുവർഷത്തേക്കാണ് നിയമനം.പിന്നീട് ഒരുവർഷത്തേക്കുകൂടി നീട്ടിയേക്കാം

  • പ്രതിമാസ ഓണറേറിയം: 10000 രൂപ.
  • യോഗ്യത: പ്ലസ്‌ടു/തത്തുല്യം
  • പ്രായം: 18-40
  • മുൻവർഷങ്ങളിൽ പ്രമോട്ടർമാരായി പ്രവർത്തിക്കുകയും എന്നാൽ അച്ചടക്കനടപടികളുടെ ഭാഗമായി പിരിച്ചുവിടപ്പെടുകയും ചെയ്തവരു ടെ അപേക്ഷ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിൻ്റെ അടി സ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാ റാക്കിയാവും തിരഞ്ഞെടുപ്പ്.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിൽ യോഗ്യരായ അപേക്ഷക രില്ലാത്ത സാഹചര്യത്തിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽനിന്നും തിരഞ്ഞെടുക്കുന്ന പ്പെടുന്നവരെ പ്രമോട്ടർമാരായി നിയമിക്കുന്നതിന് പരിഗണിക്കും.
ഒരുവർഷത്തെ പ്രവർത്തമികവിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശിപാർശയുടെ അടിസ്ഥാനത്തിനാ ണ് കരാർ നീട്ടിനൽകുക.

അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം യോഗ്യത, പ്രായം, ജാതി എന്നിവ തെളിയി ക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലെ സെക്രട്ടറിയിൽനിന്നു ള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയോടൊപ്പം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീ സുകളിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

വിശദവിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസു കളിൽനിന്നും ജില്ലാ പട്ടികജാതി ഓഫീസുകളിൽനിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധ പ്പെടുക.04712737233, 2737232, 2737304.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *