RRB Section Controller Recruitment-2025 Apply Now

ഇന്ത്യൻ റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് (വിജ്ഞാപന നമ്പർ: 04/2025) അപേക്ഷാസമർപ്പണം തുടങ്ങി. 21 റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡു കളിലായി 368 ഒഴിവുണ്ട്. ഇതിൽ 19 ഒഴിവ് തിരുവനന്തപുരത്താണ് (ജനറൽ-7, എസ്സി-4, എസ്ടി-5, ഒബിസി-2, ഇഡബ്ല്യുഎസ്-1). തിരുവനന്തപുരത്തെ ആകെ ഒഴി വുകളിൽ രണ്ടൊഴിവ് വിമുക്തഭടന്മാർക്കായി മാറ്റിവെച്ചതാണ്.

അടിസ്ഥാന ശമ്പളം: 35,400 രൂപ.

യോഗ്യത: ഏതെങ്കിലും വിഷ യത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത.

പ്രായം: 2026 ജനുവരി ഒന്നിന് 20-33 വയസ്സ്. അപേക്ഷകർ 1993 ജനുവരി രണ്ടിന് മുൻപോ 2006 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായ പരിധിയിൽ ഒബിസി (നോൺക്രീ മിലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ യും ഇളവുണ്ട്. ഭിന്നശേഷിക്കാർ ക്ക് ജനറൽ -10 വർഷം, ഒബിസി-13 വർഷം, എസ്സി, എസ്ടി -15 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. വിധ വകൾക്കും പുനർവിവാഹിതരാ കാത്ത വിവാഹമോചിതകൾക്കും 35 വയസ്സ് (ഒബിസി-38, എസ്സി, എസ്ടി-40) വരെ അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധഷ്ഠിത പരീക്ഷയും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തിയായിരിക്കും തിര ഞ്ഞെടുപ്പ്. രണ്ട് മണിക്കൂറായിരി ക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ യുടെ ദൈർഘ്യം. അനലിറ്റിക്കൽ ആൻഡ് മാത്തമാറ്റിക്കൽ കെയ്‌ ബിലിറ്റി, ലോജിക്കൽ കെയ്ബി ലിറ്റി, മെൻ്റൽ റീസണിങ് എന്നി വയിൽനിന്നായി ആകെ 100-ചോദ്യങ്ങളുണ്ടാവും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളമുൾപ്പെടെയു ള്ള 13 പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. തെറ്റുത്ത രത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഈ പരീക്ഷ യിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവരെയാണ് കംപ്യൂട്ടർ ബേസ്‌ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് പരിഗണിക്കുക. പ്രമാണപരിശോ ധനയ്ക്കും മെഡിക്കൽ പരിശോധന യ്ക്കും ശേഷമായിരിക്കും അന്തിമഘട്ട തിരഞ്ഞെടുപ്പ്. പരീക്ഷാത്തീയതി പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷാഫീസ്: വനിതകൾ/ട്രാൻസ്ജെൻഡേഴ്‌സ്/വിമുക്തഭട ന്മാർ/എസ്‌സി, എസ്‌ടി/ ന്യൂനപക്ഷ വിഭാഗക്കാർ/ഭിന്നശേഷിക്കാർ / വാർഷിക കുടുംബവരുമാനം 50,000 രൂപയിൽ താഴെയുള്ളവർ എന്നി വർക്ക് 250 രൂപയാണ് അപേക്ഷാഫീസ് (പരീക്ഷയുടെ ആദ്യഘട്ട് ത്തിൽ പങ്കെടുത്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും). മറ്റു ള്ളവർ 500 രൂപ അടയ്ക്കണം. (പരീ ക്ഷയുടെ ആദ്യഘട്ടം അഭിമുഖി കരിച്ചാൽ ഇവർക്ക് 400 രൂപ തിരികെ ലഭിക്കും). അപേക്ഷാഫീസ് ഓൺലൈനായി ഒക്ടോബർ 16 വരെ അടയ്ക്കാം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊ പ്പം ഒപ്പും ലൈവ് ഫോട്ടോയും (അപേക്ഷ പൂരിപ്പിക്കുന്ന വേളയിൽ തന്നെ കംപ്യൂട്ടറിൻ്റെ വെബ് ക്യാം വഴിയോ മൊബൈൽ ഫോണിൻ്റെ ഫ്രൻ്റ് ക്യാമറ വഴിയോ എടുക്കുന്ന ഫോട്ടോയാണ് അപ് ലോഡ് ചെയ്യേണ്ടത്. നേരത്തേ എടുത്തു വെച്ച ഫോട്ടോ അപ്‌പ്ലോഡ് ചെയ്യരുത്) ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്‌പ്ലോഡ് ചെയ്യണം. ജോലി ലഭിക്കാനാഗ്രഹിക്കുന്ന റെയിൽവേ സോൺ ഓപ്ഷനായി നൽകാം. എങ്കിലും തിരഞ്ഞെടു പ്പിനുശേഷം മെറിറ്റിന്റെയും ഒഴി വുകളുടെയും അടിസ്ഥാനത്തി ലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 14.

ഒക്ടോബർ 17 മുതൽ 26 വരെ പിഴയോടുകൂടിയ തിരുത്തലിന് അവസരമുണ്ടാകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 21 ആർആർബികളുടെയും വെബ്സൈറ്റിൽ ലഭ്യമാണ്. തിരുവനന്തപുരം ആർആർ ബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov. in, ചെന്നൈ ആർആർബിയു ടെ വെബ്സൈറ്റ്: https://www.rrbchennai.gov.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *