ഇന്ത്യൻ റെയിൽവേക്ക് കീഴിൽ അപ്രൻറീസ്ഷിപ്പിന് അവസരം. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിപ്പാർട്ട്‌മെൻ്റിന് കീഴിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവർക്ക് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 27 വരെ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
- ആകെ 1785 ഒഴിവുകൾ. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റർ, റഫ്രിജറേറ്റർ ആന്റ് എസി മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്, കേബിൾ ജോയിൻ്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപെൻ്റർ, വൈൻഡർ, ലൈൻമാൻ, വയർമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആന്റ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലാണ് നിയമനം.
പ്രായപരിധി
- 15 വയസ് പൂർത്തിയായിരിക്കണം. 24 വയസ് കവിയാൻ പാടില്ല. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
- 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ (NCVT/SCVT) സർട്ടിഫിക്കറ്റ്.
അപേക്ഷ ഫീസ്
- എസ്.സി.എസ്.ടി, പിഡബ്ല്യുഡി, വനിതകൾ ഒഴികെയുള്ളവർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്.
അപേക്ഷ
- താൽപര്യമുള്ളവർ സൗത്ത് ഈസ്റ്റേൺ റെയിൽവേ വകുപ്പിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം നിർബന്ധമായും വായിച്ച് മനസിലാക്കാൻ ശ്രമിക്കുക.