2023 24 പ്ലസ്സ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 2023 ജൂൺ 19 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്. അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെന്റ്, കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയോ, പുതിയവ കുട്ടിച്ചേർക്കുകയോ ചെയ്യാം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്.
തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ
അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്.അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ്പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ,താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റേയും വിവരങ്ങൾ, ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ,ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം.ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും.അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെന്റ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകരും പ്രോസ്പെക്ടസിലെ അനുബന്ധം 2 ലെ കാറ്റഗറിയും തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.
തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ
ബോണസ് പോയിന്റുകൾ ലഭിക്കുന്ന വിവരങ്ങൾ, ബ്രേക്കിനുപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെന്റിനെ ബാധിക്കുന്ന ഒന്നും പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്.ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെന്റുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും
ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി
2023 ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ് പരിശോധിക്കാം.എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ 2023 ജൂൺ 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്.