overseer job vacancy Interview apply now

ഓവർസിയർ താത്കാലിക നിയമനം നാഷണൽ ആയുഷ് മിഷനു കീഴിൽ ഓവർസീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മീഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 15ന് വൈകീട്ട് അഞ്ചിനകം തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.

ഐടിഐ/സിവിൽ ഡിപ്ലോമ ആന്റ് നോളജ് ഓട്ടോകാഡ് യോഗ്യതയും ആരോഗ്യമേഖലയിൽ കെട്ടിട നിർമാണ പദ്ധതികളിൽ രണ്ട് വർഷത്തെ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. കുറഞ്ഞത് ഒരു വർഷം ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.

അപേക്ഷകർ മെയ്‌ ഒന്നിന് 40 വയസ്സ് കവിയാത്തവരായിരിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ : 0487 2939190.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *