NTPC Recruitment- 400 Vacancy Apply Now

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) ക്ക് കീഴിൽ വിവിധ തസ്‌തികകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് റിക്രൂട്ട്‌മെൻ്റ് നടക്കുന്നു. ആകെ 400 ഒഴിവുകളാണുള്ളത്. കേന്ദ്രസർക്കാരിന് കീഴിൽ താൽക്കാലിക ജോലി നേടാൻ ആഗ്രഹിക്കുന്നവർ മാർച്ച് 1ന് മുൻപായി അപേക്ഷ നൽകുക.

തസ്ത‌ിക & ഒഴിവ്
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി)യിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 400.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഷയങ്ങളിൽ ബിഇ/ ബിടെക്. 40 ശതമാനം മാർക്ക് വേണം. അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ പഠിച്ചവരായിരിക്കണം. കൂടാതെ ഓപ്പറേഷൻ, പവർ പ്ലാൻ്റ് മെയിന്റനൻസ് എന്നിവയിൽ 01 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയവും ആവശ്യമാണ്.

അപേക്ഷ ഫീസ്
വനിതകൾ, എസ്.സി, എസ്‌ടി, വിമുക്ത ഭടൻമാർ, പിഡബ്ല്യൂഡി ഉദ്യോഗാർഥികൾ ഫീസടക്കേണ്ടതില്ല. മറ്റുള്ളവർ (ജനറൽ/ ഒബിസി) 300 രൂപ അപേക്ഷ ഫീസായി ഓൺലൈനിലൂടെ അടയ്ക്കണം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക. ശേഷം കരിയർ പോർട്ടൽ തിരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.

Apply Now : Click Here
Official Notification : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *