
കമ്പനി ലോ ട്രിബ്യൂണലിൽ 32 സ്റ്റെനോഗ്രാഫർ/പ്രൈവറ്റ് സെക്രട്ടറി
ഡൽഹിയിലുള്ള നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) സ്റ്റെനോഗ്രാഫർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴി വുണ്ട്. കരാർ നിയമനമാണ്. ബെംഗളൂരു ഇന്ദോർ, കട്ടക്, അമരാവതി, ഗുവാഹാട്ടി, ചണ്ഡീഗഢ്, ചെന്നൈ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ജയ്‌പുർ എന്നിവിടങ്ങ ളിലാണ് നിയമനം. സ്ലിൽ ടെസ്റ്റ്/അഭിമുഖം നടത്തിയാവും തിരഞ്ഞെടുപ്പ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ് ഡിക്റ്റേഷൻ കംപ്യൂട്ടർ ട്രാൻസ്ക്രിപ്ഷൻ സ്പീഡും ഉണ്ടാ യിരിക്കണം.
ശമ്പളം: സ്റ്റെനോഗ്രാഫർക്ക് 45,000 രൂപ, പ്രൈവറ്റ് സെക്രട്ടറിക്ക് 50,000 രൂപ.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കു ന്നതിനുള്ള ലിങ്കും https://nclt.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ഒക്ടോബർ 8 (വൈകീട്ട് 5 മണി)