
ഇന്റർവ്യൂ വഴി മിൽമയിൽ ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു
പ്രൊഫഷണൽ ഗ്രാജേറ്റ് ട്രെയിനി
- ഒഴിവുകളുടെഎണ്ണം :1
- യോഗ്യത : ബി.ടെക്ക് (ഡെയറി സയൻസ്/ഫുഡ് ടെക്നോളജി)
- സാലറി 20,000/- (consolidated).
- കാലയളവ് 1 year (Extendable upto 3 years)
- നിയമിക്കുന്ന ഓഫീസ് പത്തനംതിട്ട ഡെയറി
- തീയതി, സമയം : 28.07.2025, 10.00 AM-12.00 PM
പൊതുവ്യവസ്ഥകൾ
ഉയർന്ന പ്രായം : 40 വയസ്സ് (as on 01.01.2025) SC/ST, OBC 05 Years and 03 Years Respectively
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത. എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട, തട്ടയിലുള്ള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന ഉദ്യോഗാർത്ഥികളെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.
നോട്ട്:- മുൻപ് റ്റി.ആർ.സി.എം.പി.യു-എൻ്റെ കീഴിലുള്ള ഏതെങ്കിലും ഡെയറികളിൽ ഇതേ തസ്തികയിൽ 3 വർഷം പരിശീലനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ടി ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ പാടുളളതല്ല.
ഔദ്യോഗിക വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://milmatrcmpu.com/event_detail/walk-in-interview-on-28-07-2025-graduate-trainee