
കേരള സർക്കാർ സ്ഥാപനത്തിൽ വിവിധ പോസ്റ്റുകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
ഫാർമസിസ്റ്റ് നിയമനം
സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ /സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം.വിശദവിവരത്തിന് ഫോൺ : 9446569997.
സ്പെഷ്യൽ ക്ലർക്ക് തസ്‌തികയിൽ താൽക്കാലിക ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്‌ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്.
ആർമി/ നേവി/ എയർഫോഴ്‌സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്‌തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ.
179 ദിവസക്കാലയളവിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.