Livestock Inspector Grade 774/2025 Apply Now

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവരങ്ങൾവിശദാംശങ്ങൾ
വകുപ്പ്മൃഗസംരക്ഷണം
തസ്തികലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II / പൗൾട്രി അസിസ്റ്റന്റ് / മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ / എന്യൂമറേറ്റർ (വിമുക്തഭടന്മാർ/വിമുക്തഭടന്മാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ എന്നിവരിൽ നിന്നും)
കാറ്റഗറി നമ്പർ774/2025
ശമ്പളം27,900 – 63,700/-
അപേക്ഷ അവസാനിക്കുന്ന തീയതി04.02.2026, ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ

യോഗ്യതകളും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി (VHSE) പാസ്സായിരിക്കണം. അവസാന തീയതിക്ക് മുൻപ് ഈ യോഗ്യത നേടിയിരിക്കണം.
  • പ്രായപരിധി: 18-36 വയസ്സ്. 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കും, എന്നാൽ പ്രായം 50 വയസ്സ് കവിയാൻ പാടില്ല.
  • ശാരീരിക യോഗ്യത: ഓരോ ഉദ്യോഗാർത്ഥിയും അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.
  • പ്രത്യേക ശ്രദ്ധയ്ക്ക്: ഭിന്നശേഷിക്കാർ (Differently Abled) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷിക്കേണ്ട വിധം

  • ​കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
  • ​അപേക്ഷാ ഫീസ് ഇല്ല.
  • ഫോട്ടോയിൽ പേരും എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം.
  • പരീക്ഷ നടത്തുകയാണെങ്കിൽ, പ്രൊഫൈൽ വഴി സ്ഥിരീകരണം (Confirmation) നൽകിയവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുകയുള്ളൂ.

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *