Govt Job Vacancy Oct-2023 Apply Now

കേരള ഹൈക്കോടതി വാച്ച്മാൻ കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.

  • വാച്ച്മാൻ ശമ്പളം: 24400-55200 രൂപ. യോഗ്യത: പത്താംക്ലാസ് വിയിച്ചിരിക്കണം/തത്തിലും ബിരുംദം യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. മികച്ച ശാരിരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം : 02/02/1987 നും 01-01-2005-നും ഇടയിൽ ജനി ച്ചവരാകണം (രണ്ട് തീയതിയും ഉൾപ്പെടെ) സംവരണ വിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (50 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (20 മാർക്ക്), മെന്റൽ എബിലിറ്റി (15 മാർക്ക്), ജനറൽ ഇംഗ്ലീഷ് (15 മാർക്ക്) വിഷയങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും. അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾ ക്ക് ഫീസ് ബാധകമല്ല). ഓൺലൈൻ ആയി അപേക്ഷാഫീസ് അടയ്ക്ക അവസാന തീയതി: നവംബർ 18
  • കംപ്യൂട്ടർ അസിസ്റ്റന്റ് ശമ്പളം: 21060 രൂപ, യോഗ്യത: പ്ലസ്‌ടു തത്തുല്യം,
  • ഓഫീസ് അറ്റൻഡന്റ് ശമ്പളം: 18225 രൂപ യോഗ്യത: എസ്.എസ്. എൽ.സി വിജയിച്ചിരിക്കണം. തത്തുല്യം. മികച്ച ശാരീരികക്ഷമത. ജുഡീഷ്യറി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ തപാലായി അയക്കണം. വിലാസം: Registrar (Computerisation) Cum-Director (IT), High Court of Kerala, Ernamkulam 31, അവസാന തീയതി ഒക്ടോബർ 26 (4PM) വിരമിച്ചവർക്കും അവസരം ഡിജിറ്റലയ്സെക്ഷൻ ഓഫീസർ ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 62 കവിയരുത്. അപേക്ഷ തപാലായി അയക്കണം.വിലാസം: Registrar (Computerisation) Cum -Director (IT), High Court of Kerala, Ernamkulam-31, പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് വരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. www.hckrecruitement.nic.in
This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്ട്രി ക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ എൻജിനീയറിങ്ങ്, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ ഒക്ടാബർ 11 ന് രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847312698, 9496043657.

പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബി.എഫ്്.എസ്.സി ഫിഷറീസ്/അക്വാകൾചറിൽ ബിരുദാനന്തര ബിരുദം എന്നീ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ തൃക്കുന്നപ്പുഴയിലാണ് ഒഴിവുള്ളത്. തൃക്കുന്നപ്പുഴ പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10 വൈകുന്നരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0477 2252814, 0477 2251103

സിഡിഎസ് അക്കൗണ്ടന്റ്‌ താൽക്കാലിക നിയമനം

കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷക സിഡിഎസ് ഉൾപ്പെടുന്ന പുഴക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാകണം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇൻർനെറ്റ് അപ്ലിക്കേഷൻസ്) ഉണ്ടാകണം. അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31ന് ). മേൽപ്പറഞ്ഞ യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ ലഭ്യമായ അപേക്ഷയിൽ നിന്നുള്ള ഉദ്യോഗാർത്ഥിയെ പരിഗണിക്കും.വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 11 ന് വൈകീട്ട് 5 ന് 5 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും.യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ – 680003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കും.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 17,000 രൂപയാണ് പ്രതിമാസ വേതനം. ടി.എയും ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695

ഇലക്ട്രീഷ്യന്‍ ഒഴിവ്

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.

സ്പേസ് പാർക്കിൽ ഒഴിവുകൾ

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *