
കുടുംബശ്രീ നടപ്പിലാക്കി വരുന്ന പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിലെ തദ്ദേശിയ മേഖലയിലേക്ക് ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും ചുവടെ ചേർക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ആനിമേറ്റർ
- 08- ാം ക്ലാസ്സ് പാസ്സായിരിക്കണം.
- ആനിമേറ്ററുടെ ഓണറേറിയം – 12000/- രൂപ (പ്രതിമാസം
- പ്രവൃത്തി ദിവസം
- മാസത്തിൽ 20 പ്രവൃത്തി ദിനങ്ങൾ
അപേക്ഷ സമർപ്പിക്കേണ്ട വിധം
- വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം ബയോ ഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ചെയ്യേണ്ടതാണ്. പകർപ്പുകളും
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08/08/2025 വൈകുന്നേരം 5.00 മണി.
- ഉദ്യോഗാർ ത്ഥികൾ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
തിരഞ്ഞെടുപ്പ് രീതി
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് പട്ടം, തിരുവനന്തപുരം-695 004
ഫോൺ നമ്പർ : 0471-2447552