
കേരള സർക്കാരിന് കീഴിൽ ഡെവലപ്‌മെൻ്റ് ആൻ്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) ജോലി നേടാൻ അവസരം. കെഡിസ്കിന്റെ വർക്ക് നിയർ ഹോം പ്രോജക്ടിൻ്റെ ഭാഗമായി വിവിധ മാനേജർ തസ്തികകളിലാണ് നിയമനം നടക്കുന്നത്. കേരള സർക്കാർ സെന്റർ ഫോർ മാനേജ്മെന്റ്റ് ഡെവലപ്‌മെന്റ് നേരിട്ട് നടത്തുന്ന നിയമനങ്ങളാണിവ. താൽപര്യമുള്ളവർക്ക് ഏപ്രിൽ 1ന് മുൻപായി അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
- കെഡിസ്കിൽ അസിസ്റ്റൻ്റ് ജനറൽ മാനേജർ ഗ്രേഡ് 1, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് 1 റിക്രൂട്ട്മെൻ്റ്. ആകെ മൂന്ന് ഒഴിവുകൾ.
- അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് 1 = 01 ഒഴിവ് (ജോബ് കോഡ് WNHOT)
- സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് 1 = 02 ഒഴിവുകൾ (ജോബ് കോഡ് WNH02)
യോഗ്യത
- അസിസ്റ്റന്റ് ജനറൽ മാനേജർ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ബിടെക് / എംബിഎ. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.
- സീനിയർ പ്രോഗ്രാം മാനേജർ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ബിടെക് / എംബിഎ. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. ഇതിന് പുറമെ മികച്ച ആശയവിനിമയം, മൾട്ടി ടാസ്കിങ് ജോലികൾ ചെയ്യാൻ കഴിയണം.
ശമ്പളം
- അസിസ്റ്റന്റ് ജനറൽ മാനേജർ = 125000 രൂപമുതൽ 150000 രൂപ വരെ.
- സീനിയർ പ്രോഗ്രാം മാനേജർ = 90,000 രൂപമുതൽ 1,00000 രൂപ വരെ.
തിരഞ്ഞെടുപ്പ്
ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കും. ശേഷം എഴുത്ത് പരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ താഴെ തന്നിട്ടുള്ള സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കി ഏപ്രിൽ 1ന് മുൻപായി അപേക്ഷ നൽകുക. തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം kdiscrecruitment2025@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം.