കേരളത്തിലെ വിവിധ ജില്ലകളിലായി കുടുംബശ്രീ വകുപ്പിന് കീഴിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണൽ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.. യോഗ്യത സംബന്ധമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ച മനസ്സിലാക്കി ഇന്നുതന്നെ അപേക്ഷ നൽകുക
ഒഴിവ്
കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ(ഓരോ ജില്ലയിലെയും ഒഴിവ് അനുസരിച്ച്)
വിദ്യാഭ്യാസ യോഗ്യത
- പ്ലസ് ടു /തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
- അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം
- കുടുംബശ്രീ അയൽക്കൂട്ടാംഗം/ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായപരിധി :
അപേക്ഷകർ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം (2023 ഓഗസ്റ്റ് അനുസരിച്ച്),
വേതനം
10,000 രൂപ പ്രതിമാസം.
തെരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷയുടെയും (60 മാർക്ക്) കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയുടെയും (20 മാർക്ക്) അഭിമുഖത്തിന്റെയും (20 മാർക്ക്) അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ നൽകുന്ന രീതി
ഫോട്ടോ പതിപ്പിച്ച നിർദ്ദിഷ്ട മാതൃക (അപേക്ഷ ഫോം കുടുംബശ്രീ വെബ് സെറ്റിൽ നിന്ന് ലഭിക്കുന്നതാണ്) യിലുള്ള അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സി ഡി എസ്സിൽ നിന്നും സി ഡി എസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ജില്ലാ മിഷൻ കോർഡിനേറ്ററുടെ പേരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റം ബർ 1 ന് മുൻപായി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്.. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മിഷനിൽ നിന്നും ബന്ധപ്പെടാവുന്നതാണ്.
Application form And Notification