പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,അമ്പലവയലിൽ ഒഴിവുള്ള അസിസ്റ്റന്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17.12.2024 ( ചൊവ്വ) തീയതിയിൽ രാവിലെ 11 മണിക്ക് ടി കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്.
വിശദമായ വിവരങ്ങൾ
- തസ്തിക ഒഴിവുകളുടെ എണ്ണം :01.
- യോഗ്യത :അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
- വേതന നിരക്ക് : 1100 രൂപ
- കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
- പ്രായപരിധി: 18-36 വയസ്സ് (02.01.1988 നും 01.01.2006 നും ഇടയ്ക്ക് ജനിച്ച ഉദ്യോഗാർത്ഥികൾ മാത്രം. എസ് സി/എസ് ടി, മറ്റ് പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ/കേരള പി.എസ്.സി പ്രകാരമുള്ള നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്.)
ജോലിയിൽ പ്രവേശിക്കുന്നതീയതി മുതൽ 59 ദിവസത്തേയ്ക്ക് മാത്രമായിരിക്കും നിയമനം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത,ജനനതീയതി,പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മേൽ പ്പറഞ്ഞ തീയതിയിൽ ഈ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
വയസ്സിളവിന് അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.അല്ലാത്ത പക്ഷം അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
സമാന തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻ ഗണന നല്കുന്നതാണ്.