
കേരള സർക്കാർ ആസൂത്രണ കമ്മീഷനിൽ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ടെക്‌നിക്കൽ പോസ്റ്റുകളിലായി 16 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 13ന് മുൻപായി കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ ടീം ലീഡർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നത്.
- ടീം ലീഡർ = 01 ഒഴിവ്
- ടെക്നിക്കൽ അസിസ്റ്റന്റ്റ് = 14 ഒഴിവ്
- സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് = 01 ഒഴിവ്
പ്രായപരിധി
- ടീം ലീഡർ = 60 വയസ് വരെ.
- ടെക്നിക്കൽ അസിസ്റ്റൻ്റ് = 45 വയസ് വരെ.
- സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് – 45 വയസ് വരെ.
യോഗ്യത
ടീം ലീഡർ
- ഇൻഫർമേഷൻ സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം / ബിരുദാനന്തര ബിരുദം.
- ബിസിനസ് വിശകലനത്തിലും സാങ്കേതിക പ്രോജക്ട് മാനേജ്മെന്റിലും കുറഞ്ഞത് 7 വർഷത്തെ പരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ്
- ബിടെക്/എംസിഎ/പിജിഡിസിഎയിൽ ബിരുദം
- സർക്കാർ പരിപാടികൾ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഇ ഗവേണൻസ് സിസ്റ്റത്തിൽ 5 വർഷത്തെ പരിചയം.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
- പിജിഡിസിഎയിൽ ബിടെക്/എംസിഎ/ബിരുദം
- അന്തിമ ഉപയോക്താക്കൾ, സാങ്കേതിക ടീമുകൾ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി ഇടപഴകുന്നതിന് എഴുത്തിലും വാക്കാലുള്ളതിലുമുള്ള മികച്ച ആശയവിനിമയ കഴിവുകൾ.
- സർക്കാർ പരിപാടികൾ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഇ ഗവേണൻസ് സിസ്റ്റത്തിൽ 2 വർഷത്തെ പരിചയം.
ശമ്പളം : ടീം ലീഡർ തസ്‌തികയിൽ 75,000 രൂപയാണ് പ്രതിമാസ ശമ്പളം. സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്‌തികയിൽ 32,550 രൂപയാണ് ശമ്പളം. ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്‌തികയിൽ 25,750 രൂപ ശമ്പളം ലഭിക്കും.
അപേക്ഷ : താൽപര്യമുള്ളവർ കേരള സർക്കാരിൻ്റെ സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ പേജിൽ നിന്ന് Kerala State Planning Board റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ലിങ്ക് മുഖേന അപേക്ഷിക്കാം.അവസാന തീയതി ആഗസ്റ്റ് 13.