
കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്ന പ്രധാനപ്പെട്ട ജോലി ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക
കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻ്റിംഗ് ആൻ്റ് ട്രെയിനിങ്
- കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ഹെഡ് ഓഫീസ് കോംപ്ലക്‌സിൽ പെയ്‌ഡ് അപ്രന്റ്റിസ് ട്രെയിനികളുടെ ഒഴിവിലേക്ക് നിയമനങ്ങൾ നടക്കുന്നു. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി.
- താൽപര്യമുള്ളവർ മാർച്ച് 25 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം
- സി ആപ്റ്റ്, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ, ടെക്നിക്കൽ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും കെ.ജി.റ്റി.ഇ പ്രിൻ്റിംഗ് ടെക്നോളജി കോഴ്‌സുകൾ പാസായിട്ടുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
- താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടർ, സിആപ്റ്റ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെൻ്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 (ഫോൺ 0471 – 2474720, 0471 – 2467728) വിലാസത്തിൽ അപേക്ഷ അയക്കണം. www.captkerala.com.
ആർസിസി
- തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28 വൈകിട്ട് 3 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.rectvm.gov.in സന്ദർശിക്കുക.
വയനാട് സർക്കാർ നഴ്‌സിംഗ് കോളേജ്
- വയനാട് സർക്കാർ നഴ്‌സിംഗ് കോളേജിൽ ട്യൂട്ടർ തസ്‌തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് മാർച്ച് 22 ന് അഭിമുഖം നടത്തും. എം.എസ്.സി നഴ്‌സിംഗ് യോഗ്യതയും, കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 9 വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കുടിക്കാഴ്ച്‌ചയ്ക്ക് ഹാജരാകണം.