Kerala Police IRB commando wing Endurance Test date changed

ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങ് ജൂലൈ 9 , 10 , 28 തീയതികളിൽ നടത്താനിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് തീയതികളിൽ മാറ്റം

പോലീസ് കോൺസ്റ്റബിൾ ( ഇന്ത്യ റിസർവ് ബറ്റാലിയൻ – കമാൻഡോ വിംഗ് ) ( കാറ്റഗറി നമ്പർ 136/2022 ) തസ്തികയിലേക്ക് 2022 ജൂലൈ 9 , 10 തീയതികളിൽ തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , കോട്ടയം , കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് ( 5 കിലോമീറ്റർ ഓട്ടം – 25 മിനിട്ട് ) യഥാക്രമം 2022 ജൂലൈ 24 , 25 തീയതികളിലേക്കും

പത്തനംതിട്ട ജില്ലയിൽ ജൂലൈ 11 , 12 തീയതികളിലേക്കും ഇടുക്കി ജില്ലയിൽ ജൂലൈ 20 , 21 തീയതികളിലേക്കും എറണാകുളം ജില്ലയിൽ ജൂലൈ 30 , ആഗ്സ് 1 തീയതികളിലേക്കും

 തൃശൂർ , പാലക്കാട് ജില്ലകളിൽ ജൂലൈ 27 , 29 തീയതികളിലേക്കും മലപ്പുറം ജില്ലയിൽ ജൂലൈ 31 , ആഗസ്ത് 2 തീയതികളിലേക്കും വയനാട് , കാസർഗോഡ് ജില്ലകളിൽ ജൂലൈ 21 , 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട് . 2022 ജൂലൈ 28 ന് എറണാകുളം ജില്ലയിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 31 ലേക്കും മലപ്പുറം ജില്ലയിൽ ആഗസ്ത് 1 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്

ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 9 , 10 , 28 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയിൽ എൻഡ്യൂറൻസ് ടെസ്റ്റിന് ഹാജരാകണം

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *