Kerala Government Recruitment Walk in Interview 2023

സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും ചേർന്ന് B.Tech & ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു .

യോഗ്യത

B.Tech,ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം .

സ്റ്റൈപ്പന്റ്

കുറഞ്ഞത് B.Tech- 9000/- ഡിപ്ലോമ 8000 / – രൂപ . ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ് .

ഇന്റർവ്യൂന് ഹാജരാക്കേണ്ട രേഖകളും മറ്റു വിവരങ്ങളും

  • എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനുശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റ്‌
  • സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസ്സലും , പകർപ്പുകളും , വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 3നു രാവിലെ 9.30 ന് ഇന്റർവ്യൂന് ഹാജരാകണം .
  • അപേക്ഷകൻറെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം .
  • പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ് .
  • ഡിപ്ലോമ അപ്രന്റീസ് രജിസ്ട്രേഷന് അപേക്ഷാ ഫോം സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ കോപ്പി ചലാൻ ( SC / ST 35 രൂപ General 65 രൂപ ) എന്നീ രേഖകൾ ആവശ്യമാണ് .
  • രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്സൈറ്റിൽ നിന്നും ലഭിക്കും
  • എസ് .ഡി സെന്ററിൽ നേരിട്ടോ തപാൽ വഴിയോ മെയിൽ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്
  • നിലവിൽ രജിസ്റ്റർ ചെയ്തവർ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ല . മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡുമായി ഇന്റർവ്യൂന് പങ്കെടുക്കാവുന്നതാണ്
  • ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല ..
  • ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ് പോർട്ടൽ ആയ mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ അതും പരിഗണിക്കുന്നതാണ് .

സ്ഥലം : സെൻട്രൽ പോളിടെക്നിക്ക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം

ഇന്റർവ്യൂ രജിസ്ട്രേഷൻ സമയം : 8:00 AM മുതൽ 11:00 AM വരെ

ഇന്റർവ്യൂ സമയം : 9:30 AM TO 5:00 PM

തീയതി : 03.02.2023

വിഭാഗം : എല്ലാ ബിടെക്, ഡിപ്ലോമ ബ്രാഞ്ചുകൾ

ഫോൺ : 0484 2556530.

ഇമെയിൽ ഐഡി : sdckalamassery@gmail.com

 പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ, ഇന്റർവ്യൂമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ www.sdcentre.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് .

Official Notification

Vacancy Details

Application Form

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *