കേരളത്തിൽ നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് എൻജിനീയർ, അറ്റൻഡർ, വാച്ച്മാൻ, തുടങ്ങിയ തസ്തികയിൽ അവസരം
ഗുരുവായൂർ ദേവസ്വത്തിലെ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു .
അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ )
- കാറ്റഗറി നമ്പർ 09/2022
- ഗുരുവായൂർ ദേവസ്വം ഒഴിവ് – 3
- ശമ്പളം 55200-115300 രൂപ
- യോഗ്യതകൾ – അംഗീകൃത സർവ്വകലാശാലയിൽ നിന്നു ലഭിച്ച ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലുളള ബി.ടെക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത .
ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II
- കാറ്റഗറി നമ്പർ 10/2022
- ഗുരുവായൂർ ദേവസ്വം ഒഴിവ് – 3
- ശമ്പളം 23000- 50200 രൂപ
- യോഗ്യതകൾ
1 ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത .
2 ) ഏതെങ്കിലും പ്രശസ്തമായ ( Reputed ) ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അറ്റൻഡന്റായുളള 2 വർഷത്തെ പ്രവൃത്തി പരിചയം .
വാച്ച്മാൻ
- കാറ്റഗറി നമ്പർ 11/2022
- ഗുരുവായൂർ ദേവസ്വം ഒഴിവ് – 13
- ശമ്പളം 23000-50200 രൂപ .
- യോഗ്യത – ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത . കുറിപ്പ് സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല .
കൊമ്പ് പ്ലെയർ
- കാറ്റഗറി നമ്പർ 12/2022
- ഗുരുവായൂർ ദേവസ്വം ഒഴിവ് – 2
- ശമ്പളം 26500 – 60700 രൂപ .
- യോഗ്യതകൾ –
1 ) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് .
2 ) ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ , കേരള കലാമണ്ഡലത്തിൽ നിന്നോ , തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം
ഇലത്താളം പ്ലയർ
- സർട്ടിഫിക്കറ്റ് ഈഴവ വിഭാഗക്കാർക്കായുള്ള ഒന്നാം എൻ.സി.എ വിജ്ഞാപനം കാറ്റഗറി നമ്പർ 13/2022 : – ഗുരുവായൂർ ദേവസ്വം ഒഴിവ് – 1
- ശമ്പളം 26500 – 60700 രൂപ
- യോഗ്യതകൾ –
1 ) മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് .
2 ) ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ , കേരള കലാമണ്ഡലത്തിൽ നിന്നോ , തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരൻമാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്
പ്രായപരിധി
- കാറ്റഗറി നമ്പർ 09/2022 തസ്തികയുടെ പ്രായപരിധി 25 – നും 36 – നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.1997 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം .
- കാറ്റഗറി നമ്പർ 10/2022 , 11/2022 എന്നീ തസ്തികകളുടെ പ്രായപരിധി 18 – നും 36 – നും മദ്ധ്യേ . ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം .
- കാറ്റഗറി നമ്പർ 12/2022 തസ്തികയുടെ പ്രായപരിധി 20 – നും 36 – നും മദ്ധ്യേ . ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം .
( മുകളിൽപ്പറഞ്ഞ തസ്തികകൾക്ക് പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ് ) കാറ്റഗറി നമ്പർ 13/2022 തസ്തികയുടെ പ്രായപരിധി 20 – നും 39 – നും മദ്ധ്യേ . ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1983 നും മദ്ധ്യേ ജനിച്ചവരായിരിക്കണം . ( കാറ്റഗറി നമ്പർ 13/2022 തസ്തികയ്ക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല . ഉയർന്ന പ്രായപരിധി സംബന്ധിച്ച പൊതുവ്യവസ്ഥകളിലെ ഭാഗം II ( 1 ) ൽ ഉൾപ്പെട്ട 3 വർഷത്തെ വയസ്സിളവ് ഉൾപ്പെടെ )
പരീക്ഷാഫീസ്
- കാറ്റഗറി നമ്പർ 09/2022 കാറ്റഗറി നമ്പർ 10/2022 , 11/2022 , 12/2022 – രൂപ 300 / ( പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് R5.200 / – )
- കാറ്റഗറി നമ്പർ 13/2022 രൂപ 750 / – ( പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് Rs.500 / – ) രൂപ 300 / അപേക്ഷ
അപേക്ഷിക്കുന്ന രീതി
അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി ജൂലൈ 30 വരെ അപേക്ഷ നൽകാം അപേക്ഷ അയക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിഖ്യാപനം പൂർണമായും വായിച്ചു മനസ്സിലാക്കണം അതിനുള്ള ലിങ്ക് താഴെക്കൊടുത്തിരിക്കുന്നു എല്ലാ കാര്യങ്ങളും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകു