
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പിലിക്കോട് പ്രാദേശിക കേന്ദ്രത്തിൽ താഴെ പറയുന്ന താത്കാലിക ഒഴിവുകളിലേക്ക് 820 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു.
ഏറ്റവും കൂടിയത് 59 ദിവസത്തേക്കോ അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ /സ്ഥിരനിയമനം ലഭിച്ച് യോഗ്യരായ വ്യക്തികൾ ജോലിക്ക് ഹാജരാകുന്നത് വരെയോ മാത്രമാണ് ഇത്തരത്തിൽ ജോലിയ്ക് നിയോഗിക്കപ്പെടുന്നവർക്ക് ജോലി ചെയ്യാനുള്ള അവസരം.
കമ്പ്യൂട്ടർ അസിസ്റ്റന്റ് അടിസ്ഥാന യോഗ്യത
- എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (കെ ജി ടി ഇ) ഹയർ & കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ടൈപ്പ് റൈറ്റിംഗ് മലയാളം (കെ ജി ടി ഇ) ലോവർ & കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പ്രായപരിധി
18-36 വയസ്സ് (ഒ ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 3 വർഷത്തിനും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തിനും ഇളവ്)
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ www.kau.in/rarapil.kau.in വിജ്ഞാപനത്തിൻ്റെ കൂടെ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത‌് പൂർണ്ണമായും പൂരിപ്പിച്ച് rarspllakau.in എന്ന ഇമെയിൽ അഡ്രസ്സിലേക്ക് 26.07.2025-ന് 5.00 PM മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. ഇമെയിൽ – “Application for the post of Computer Assistant on dally wage basis” നിർബന്ധമായും ചേർക്കേണ്ടതാണ്. പ്രസ്തുത തിയതിയ്ക്ക് ശേഷം ലഭ്യമാകുന്ന അപേക്ഷയും, പൂർണ്ണമായും പൂരിപ്പിക്കാതെ ലഭ്യമാകുന്ന അപേക്ഷയും പരിഗണിക്കുന്നതല്ല.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച് ലഭ്യമാക്കിയ അസ്സൽ അപേക്ഷ ഫോമും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും സഹിതം 31.07.2025-ആം തീയ്യതി രാവിലെ 10 മണിക്ക് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കേന്ദ്രത്തിൽ വച്ച് നടക്കുന്ന എഴുത്ത് പരീക്ഷയുടെയും ഇൻ്റർവ്യൂ-ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
വിശദ വിവരങ്ങൾക്കായി 0467-2260632 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക.
അപ്ലിക്കേഷൻ ഫോർമിലും ഔദ്യോഗിക വിജ്ഞാപനത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യൂ https://www.kau.in/announcement/31960