കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) വിജ്ഞാന കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (ഫീൽഡ്)
- ഒഴിവുകൾ: 32
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Full Time Regular Course).
- പ്രവൃത്തിപരിചയം: മികച്ച സംഘാടന ശേഷി, ആശയവിനിമയ പാടവം, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവയിലുള്ള അറിവ് അഭികാമ്യം.
- പ്രായപരിധി: 35 വയസ്സ് (01.01.2026 പ്രകാരം).
- ശമ്പളം: പ്രതിമാസം ₹15,000 + ₹3,000 യാത്രാബത്ത (TA).
- ജോലി സ്ഥലം: കേരളത്തിലുടനീളം.
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റന്റ് (CRM)
- ഒഴിവുകൾ: 19
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Full Time Regular Course).
- പ്രവൃത്തിപരിചയം: ടൈംലി സപ്പോർട്ട്, കസ്റ്റമർ റിലേഷൻ ആക്ടിവിറ്റീസ് എന്നിവയിലുള്ള കഴിവ്, മൈക്രോസോഫ്റ്റ് ഓഫീസ് പരിജ്ഞാനം.
- പ്രായപരിധി: 35 വയസ്സ് (01.01.2026 പ്രകാരം).
- ശമ്പളം: പ്രതിമാസം ₹15,000.
- ജോലി സ്ഥലം: കേരളത്തിലുടനീളം.
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമും (Annexure I), വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും kdiscrecruitment2025.01@gmail.com എന്ന ഇമെയിലിലേക്ക് 2026 ജനുവരി 23 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്.
Official Notification : Click Here