June mega job fair 2025 Apply Now

തിരു: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പ്രയുക്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ദായകരേയും നിരവധി ഉദ്യോഗാര്‍ഥികളേയും പങ്കെടുപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കായി 500ല്‍ പരം തൊഴിലവസരങ്ങളാണ് ഉള്ളത്.

http://www.ncs.gov.in എന്ന ലിങ്കിലൂടെ ജൂണ്‍ 19മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ എന്‍.സി.എസ് ഐഡി സൂക്ഷിക്കേണ്ടതാണ്.

ഗൂഗിള്‍ ഫോം ലിങ്ക്: https://docs.google.com/forms/d/1__4aw7_VyZyPqWAvTaA5-_47dtOU9eKUDJ-MZ1L1bSc/viewform?edit_requested=true

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2992609.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *