വീണ്ടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം 500 ഒഴിവുകൾ കേരള പി എസ് സി യുടെ സ്പെഷ്യൽ റിക്രൂട്ട്മെൻറ് 2022
ആദിവാസി മേഖലയിലെ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രത്യേക നിയമനം ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം – വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കും .
ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയും . അഞ്ഞൂറോളം ഒഴിവുകളാണ് നിലവിലുള്ളത് . പൊതുവിഭാഗത്തിൽ നിന്നുളള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത് . എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി. കോഴ്സ് പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും . യോഗ്യത ഉള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാൻ കഴിയും . അവിവാഹിതയായ അമ്മമാർക്കും , അവരുടെ മക്കൾക്കും , വിധവകളുടെ മക്കൾക്കും മുൻഗണന ലഭിക്കുന്നതാണ് .
പി.എസ്.സി.യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത് . പ്രൊഫൈൽ ഇല്ലാത്തവർക്ക് പി.എസ്.സി. വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി സ്വന്തം പ്രൊഫൈൽ നിർമ്മിക്കാവുന്നതാണ് . അപേക്ഷയോടൊപ്പം തന്നെ ആവശ്യമായ രേഖകളും സമർപ്പിക്കണം . വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് മഞ്ച ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപതം ഹാജരാക്കണം . ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം . രേഖകൾ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വരെ മാത്രമേ അപ്ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ .
തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷാതീയതി വരെ കമ്മിഷൻ നിശ്ചിയിച്ചിട്ടുണ്ട് . അപേക്ഷകരുടെ എണ്ണത്തിനനുസൃതമായി പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ആഗസ്ത് മാസം നടത്തും . കായികക്ഷമതാ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് . ഏപ്രിൽ 16 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും