
ടൂറിസം ഡിവലപ്മെന്റ് കോർപ്പറേഷനിൽ 34 ഒഴിവ് ന്യൂഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപന മായ ഇന്ത്യ ടൂറിസം ഡിവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷ ണിച്ചു. 34 ഒഴിവുണ്ട്.
അസിസ്റ്റന്റ് മാനേജർ:
- ഒഴിവ്-19.
- ശമ്പളം: 40,000-1,40,000 രൂപ.
- യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ എംബിഎ/പിജി,ഡിബിഎ/ പിജിഡിബിഎം/പിജിഡിഎം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30 കവിയരുത്.
ജൂനിയർ അസിസ്റ്റൻ്റ് (അക്കൗണ്ട്സ്):
- ഒഴിവ്-6,
- ശമ്പളം: 19,970-71,610 രൂപ.
- യോഗ്യത: ബികോമും ഫിനാൻസ് ആൻഡ് അക്കൗ ണ്ട്സിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തിയ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (2022/2023/2024) ടയർ-വൺ പരീക്ഷ പാസാ യിരിക്കണം.
- പ്രായം: 30 കവിയരുത്.
കൗണ്ടർ അസിസ്റ്റൻ്റ്:
- ഒഴിവ് -2,
- ശമ്പളം: 19,970-71,610 രൂപ.
- യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ബിരുദവും ടൂർസ്/ ട്രാവൽ/എയർ ടിക്കറ്റിങ് മേഖലയിൽ ഒരു . വർഷത്തെ പ്രവൃത്തിപരിചയവും.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തിയ കമ്പൈൻഡ് ഗ്രാജുവേറ്റ്
ലെവൽ (2022/2023/ 2024) ടയർ -വൺ പരീക്ഷ പാസായിരിക്കണം.
പ്രായം: 30 കവിയരുത്.സംവരണവിഭാഗക്കാർക്ക് ഉയർ ന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും.
മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി ജനറൽ മാനേജർ-2, മാനേജർ-1, ഷെഫ്-4.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 30. വിശദവിവ രങ്ങൾക്ക് www.itdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.