Indian Railway ALP-2025 Apply Now

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റൻ്റ് ലോക്കോപൈലറ്റുമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മുഴുവൻ റെയിൽവേ സോണുകളിലുമായി ഉദ്ദേശ്യം 9900 ഒഴിവാണുള്ളത്. ഐടിഐക്കാർക്കും എൻജിനീയറിങ് ബിരുദം/ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്.

പ്രായം: 18-30 വയസ്സ്. (സംവരണവിഭാഗക്കാർക്ക് അർഹമായ വയസ്സിളവ് ലഭിക്കും).

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധി ഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരി ശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരി ക്കും തിരഞ്ഞെടുപ്പ്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ തസ്തികയിലേക്ക് അവസാ നമായി അപേക്ഷ ക്ഷണിച്ചത്. അന്ന് 5696 ഒഴിവാണ് വിജ്ഞാപനം ചെയ്തിരുന്നത്. എന്നാൽ, ഇത് പിന്നീട് 18,799 ആയി ഉയർന്നു. തിരു വനന്തപുരം റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡിന് (ആർആർബി) കീഴിൽ 70 ഒഴിവുണ്ടായിരുന്നത് 233 ആയും വർധിച്ചു.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ആർആർ ബികളുടെ വെബ്സൈറ്റിൽ CEN 01/2025 എന്ന നമ്പറിൽ വിജ്ഞാ പനം പ്രസിദ്ധീകരിക്കും. വിജ്ഞാപനം വരുന്ന മുറയ്ക്ക് മാതൃഭൂമി തൊഴിൽവാർത്തയിലും വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കും.

ഏപ്രിൽ 10 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: തീയതി: മേയ് 9, തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ് https://www.rrbthiruvananthapuram.gov.in/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *