ഇന്ത്യൻ ആർമിയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി പുതിയ വിജ്ഞാപനം ജൂലൈ മാസം ആദ്യവാരം തന്നെ. അതിനുള്ള കേരളത്തിലെ റാലി തീയതിയും വന്നു
കേരളത്തിൽ രണ്ടു സമയങ്ങളിലാണ് റാലി നടക്കുന്നത് കാലിക്കറ്റ് ARO, തിരുവനന്തപുരം ARO എട്ടാംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അഗ്നിപത് പദ്ധതിയിലൂടെ ഇന്ത്യൻ കരസേനയുടെ ഭാഗമാകാം.
കോഴിക്കോട് ARO
കാലിക്കറ്റ് ആർമി റിക്രൂട്ട്മെൻറ് റാലി നടക്കുന്നത് 2022 ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട് വെച്ച് തന്നെയാണ് റാലി നിശ്ചയിച്ചിരിക്കുന്നത്
പങ്കെടുക്കാവുന്ന ജില്ലകൾ
കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ കേരളത്തിലെ ജില്ലകളും കൂടാതെ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്നീവയുടെ റാലി ഒക്ടോബർ മാസം നടക്കുന്നതാണ്
തിരുവനന്തപുരം ARO
തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിന് കീഴിലെ അതായത് നടക്കുന്നത് കൊല്ലം ജില്ലയിൽ 2022 നവംബർ 15 മുതൽ നവംബർ 30 വരെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്
പങ്കെടുക്കാവുന്ന ജില്ലകൾ
തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തുടങ്ങിയ പ്രദേശവാസികളായ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാം
വിശദമായ വിദ്യാഭ്യാസ യോഗ്യത പ്രായപരിധി തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെൻ്റാണ് അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. ഇപ്പോൾ ഒരു ഷോർട്ട് നോട്ടിഫിക്കേഷൻ ആണ് വന്നിരിക്കുന്നത് വിശദമായ നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ തന്നെ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിങ്ങടെ അറിയിക്കുന്നതാണ്
ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്നതാണ് ‘അഗ്നിപഥ് റിക്രൂട്ട്മെൻ്റ്. 17.5 വയസ്സുമുതല്‍ 23 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം
ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക.
നാല് വര്‍ഷമായിരിക്കും സേവനകാലാവധി.നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീരന്മാർ എന്നറിയപ്പെടും.സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും.അടുത്ത 3 മാസത്തിനുള്ളിൽ 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക.ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.
പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.പരിശീലനം സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും.സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും.പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും
നിയമനം : ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ) ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും.ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.
അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.ശമ്പളം തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും,ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും കുറഞ്ഞ മാസ ശമ്പള റേഞ്ച്.ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ ‘സേവാനിധി’ പാക്കേജ്’ എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതി