നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കുക. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (HPCL) വിവിധ പോസ്റ്റുകളിൽ നിയമനം. വിവിധ യോഗ്യത ഉള്ളവര്‍ക്കായി ആകെ 247 ഒഴിവുകളാണുള്ളത്.
തസ്തിക& ഒഴിവ്
- മെക്കാനിക്കല്‍ എഞ്ചിനീയര്‍ = 93
- ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ = 43
- ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ = 05
- സിവില്‍ എഞ്ചിനീയര്‍ = 10
- കെമിക്കല്‍ എഞ്ചിനീയര്‍ = 07
- സീനിയര്‍ ഓഫീസര്‍ സിറ്റി ഗ്യാസ്
- ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) ഓപ്പറേഷന്‍സ് & മെയിന്റനന്‍സ് = 06
- സീനിയര്‍ ഓഫീസര്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) പ്രോജക്ടുകള്‍ = 04
- സീനിയര്‍ ഓഫീസര്‍/ അസിസ്റ്റന്റ് മാനേജര്‍ – നോണ്‍ഫ്യുവല്‍ ബിസിനസ് = 12
- സീനിയര്‍ മാനേജര്‍ ഇതര ഇന്ധന ബിസിനസ് = 02
- മാനേജര്‍ ടെക്‌നിക്കല്‍ = 02
- മാനേജര്‍ സെയില്‍സ് ആര്‍ ആന്‍ഡ് ഡി ഉല്‍പ്പന്ന വാണിജ്യവല്‍ക്കരണം = 02
- ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കാറ്റലിസ്റ്റ് ബിസിനസ് ഡെവലപ്‌മെന്റ് = 01
- ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ = 29
- ക്വാളിറ്റി കണ്‍ട്രോള്‍ (ക്യുസി) ഉദ്യോഗസ്ഥര്‍ = 09
- ഐഎസ് ഓഫീസര്‍ = 15
- ഐഎസ് സുരക്ഷ ഉദ്യോഗസ്ഥന്‍ – സൈബര്‍ സുരക്ഷ സ്‌പെഷ്യലിസ്റ്റ് = 01
- ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ = 06
- എന്നിങ്ങനെ ആകെ ഒഴിവുകള്‍ 247.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട മേഖലയിലെ എൻജിനീയറിങ് ബിരുദം / അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. കൂടാതെ അനുബന്ധ മേഖലയിൽ എക്സ്പീരിയൻസും ആവശ്യമുണ്ട്. വിശദമായ വിദ്യാഭ്യാസ യോഗ്യതകൾ അറിയുവാൻ ഔദ്യോഗിക വിജ്ഞാപനം വായിക്കുക
പ്രായപരിധി
25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് സംവരണ സമുദായങ്ങൾക്ക് പ്രത്യേകം ഇളവുകൾ ലഭിക്കും
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് = 1180 രൂപ. എസ്.സി, എസ്.ടി& പിഡബ്ല്യൂബിഡി ഫീസടക്കേണ്ടതില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ജോലിയുടെ സ്വഭാവം, സംവരണ മാനദണ്ഡം, ശമ്പളം, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.