Hajj Inspector 2025 Apply Now

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജിന് പോകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി പ്രവർത്തിക്കുന്നതിന് കേന്ദ്ര/കേരള സർക്കാർ ഉദ്യോ ഗസ്ഥർക്ക് അവസരം. നേരത്തേ ഖാദിമുൽ ഹുജ്ജാജ് എന്നറിയപ്പെ ട്ടിരുന്ന തസ്തികയാണിത്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. മുൻപ് ഹജ്ജോ ഉംറയോ ചെയ്ത വരായിരിക്കണം. ഹജ്ജ്/ഉംറ വിസ രേഖ ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും പിന്നീട് ഹാജരാക്കുകയും ചെയ്യണം. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയു ള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.

പ്രായം: 2025 ജനുവരി 4-ന് 50 വയസ്സ് കവിയരുത്. കേന്ദ്ര/ – സംസ്ഥാന സർക്കാർ സർവീസിലുള്ള സീനിയർ ഓഫീസർമാർ (ക്ലാസ് എ) അപേക്ഷിക്കാൻ അർഹരല്ല. കംപ്യൂട്ടർ ബേസ്‌ഡ് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയാ ണ് തിരഞ്ഞെടുക്കുക. ഓൺലൈ നിൽ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർ പ്പും വകുപ്പുമേധാവിയുടെ എൻ.ഒ .സി.യും സഹിതം അഭിമുഖത്തിന് ഹാജരാകണം.

വിശദ വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 20 പരിശോധിക്കുക.

അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *