
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുളള സംസ്ഥാന ശുചിത്വമിഷനിലെ വിവിധ വിഭാഗങ്ങളിൽ ഇന്റേർണിഷിപ്പിന് അവസരം.

എം.ടെക് ഇൻ എൻവയോൺമെന്റൽ എൻജിനിയറിങ്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്കും സി.എ ഇന്റർ/ ഐസിഡബ്ല്യൂഎ ഇന്റർ അല്ലെങ്കിൽ ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്കും അവസരമുണ്ട്.
ഉയർന്ന പ്രായ പരിധി 32 വയസ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14 രാവിലെ 10.30 ന് ശുചിത്വമിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.