Govt April Month Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി താൽക്കാലികമെങ്കിലും സർക്കാർ ജോലി നേടാം; അതും പരീക്ഷയില്ലാതെ; ഏപ്രിൽ മാസത്തിലെ ഒഴിവുകൾ

സപ്ലൈകോയിൽ ജോലി

  • കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കരാറടിസ്ഥാനത്തിൽ മിനിമം പത്താം ക്ലാസ് അനുബന്ധ പരിചയവും ഉള്ളവർക്ക് കുക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴിയാണ് നിയമനം കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനും അതിനോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിലെ തയ്യാറാക്കിയ ബയോഡാറ്റ യുമായി എത്തുക കൂടുതൽ വിവരങ്ങൾ https://keralaofficial.in/supplyco-cook-notification-2025/ ലിങ്കിൽ നോക്കുക

ഓഫീസ് അറ്റൻഡർ

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഓഫീസ് അറ്റൻഡർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു മിനിമം പ്ലസ്ടുവും പരിചയമുള്ളവർക്ക് 18000 രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിക്കാം കൂടുതൽ വിവരങ്ങൾ ഇവിടെ https://keralaofficial.in/iimk-office-attendant-2025/ ലിങ്കിൽ

നിഷിൽ ഒഴിവുകൾ

  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിൻ്റെ (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 11 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

വെറ്ററിനറി സർജൻ

  • സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 18- 41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഇ.സി.ജി ടെക്നീഷ്യൻ

  • എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി/ തത്തുല്യം, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ‌് എന്നിവ പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം, കൂടുതൽ വിവരങ്ങൾക്ക്: 04842386000.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ

  • പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിൻ്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്ഇൻഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്‌സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സു‌കൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സ‌ിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.) അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL MySQL, Laravel, Codeigniter. പ്രവൃത്തി പരിചയം: 1 വർഷം, സീനിയർ കമ്പ്യൂട്ടൻ പ്രോഗ്രാമർയോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2. പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക്: 04712546824, 04712546832.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *