വയനാട് ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പ് നിയമനം
വയനാട് എ.ആർ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് താൽക്കാലിക നിയമനം നടക്കുന്നത്.
- തസ്തികകൾ: ബാർബർ, കുക്ക്, വാട്ടർ കാരിയർ
- ആകെ ഒഴിവുകൾ: 4
- യോഗ്യത: ജോലിയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
- അഭിമുഖം നടക്കുന്ന ദിവസം: ജൂൺ 29, രാവിലെ 10 മണി
- സ്ഥലം: എ ആർ ക്യാമ്പ്, പുത്തൂർവയൽ, കൽപ്പറ്റ.
- ഹാജരാക്കേണ്ട രേഖകൾ: തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- ഫോൺ നമ്പർ: 📞 04936 202 525
കൊല്ലം മൃഗസംരക്ഷണ വകുപ്പ് നിയമനം
കൊല്ലം ജില്ലയിലെ വിവിധ മൃഗസംരക്ഷണ പദ്ധതികളിലേക്ക് താൽക്കാലികമായി ജീവനക്കാരെ തിരഞ്ഞെടുക്കുന്നു.
- തസ്തികകൾ: ഡ്രൈവർ കം അറ്റൻഡന്റ്, അറ്റൻഡന്റ്
- അഭിമുഖം നടക്കുന്ന ദിവസം: ജൂൺ 29
- രീതി: വോക്ക് ഇൻ ഇന്റർവ്യൂ (Walk-in Interview)
- സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, തേവള്ളി, കൊല്ലം.
- ഹാജരാക്കേണ്ട രേഖകൾ: ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും (Original) പകർപ്പുകളും (Photocopy), തിരിച്ചറിയൽ രേഖ.
- ഫോൺ നമ്പർ: 📞 0474 279 3464
