എറണാകുളം മഹാരാജാസ് കോളേജിൽ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി വിവിധ പോസ്റ്റിലേക്ക് പ്ലസ് ടു മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു
ഇന്റർവ്യൂ തീയതിയിൽ മാറ്റം 2022 സെപ്റ്റംബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡർ, പാർട്ട് ടൈം ക്ലാർക്ക്, എന്നീ പോസ്റ്റുകളിലേക്കുള്ള നിയമനപ്രക്രിയ അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവ് മൂലം രണ്ട് സ്റ്റേജുകളിലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അപേക്ഷ അയച്ച ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം തുടങ്ങിയവ പരിശോധിച്ച ശേഷം യോഗ്യരായവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും അതിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വിളിക്കുന്നതാണ് ഇന്റർവ്യൂ സമയവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , ഡാറ്റാ എൻട്രി ഓപ്പരേറ്റർ , ഓഫീസ് അറ്റൻഡണ്ട് , പാർട്ട് ടൈം ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു .
യോഗ്യതകൾ
ഓഫീസ് അറ്റൻഡർ
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം
പാർട്ട് ടൈം ക്ലാർക്ക്
അന്ഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം , കമ്പ്യൂട്ടർ പരിജ്ഞാനം .
സിസ്റ്റം അഡ്മിനിസ്ലെറ്റർ
അന്ഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം . 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം .
ഡാറ്റ എൻട്രി ഓപ്പറേറ്റർ
അന്ഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഡിപ്ലോമ , കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ jobsmrc2021@gmail.com എന്ന ഇമെയിൽ ലേക്ക് അയക്കേണ്ടതാണ് ബയോഡാറ്റ അയക്കേണ്ട അവസാന തീയതി 30/08/2022 ആണ് . അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ 03/09/2022 ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു ഹാജരാകേണ്ടതാണ്