ഇസാഫ് ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി നിരവധി ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു
ഇന്റർവ്യൂ സംബന്ധമായ വിവരങ്ങളും യോഗ്യത പ്രായപരിധി സാലറി തുടങ്ങിയ വിശദമായ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നോക്കുക
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413