റേഷൻ കടയിൽ നിന്നും കുട്ടികൾ ഒരു സെൽഫി എടുത്ത് വാട്സാപ്പിൽ അയക്കൂ.. വിജയികൾക്ക് ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7000 രൂപ മൂന്നാം സമ്മാനം 5000 രൂപ.. ചുമ്മാ ഒരു സെൽഫി അയക്കൂ…
എന്റെ റേഷൻ കട സെൽഫി മത്സരം: സെൽഫികൾ ക്ഷണിച്ചു.ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ച് കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടി സംസ്ഥാനതലത്തിൽ എന്റെ റേഷൻ കട സെൽഫി മത്സരം സംഘടിപ്പിക്കുന്നു.
സ്വന്തം റേഷൻ കടയിൽ നിന്നുള്ള സെൽഫി ( Send CLICK HERE ) 9188527310 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഡിസംബർ 23 വരെ അയക്കാം. ഏറ്റവും മികച്ച സെൽഫികൾക്ക് ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും ലഭിക്കും. സമ്മാനങ്ങൾ 24ന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും