എംപ്ലോയബിലിറ്റി സെന്ററിൽ വനിതകൾക്കായി അഭിമുഖം മാർച്ച് 08 ന് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി മാർച്ച് 08 ന് ബുധനാഴ്ച അഭിമുഖം നടക്കും.
പത്താം ക്ലാസ്സോ അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള കൊല്ലം ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ വനിതാ ഉദ്യോഗാർഥികളും മാർച്ച് 08 ന് രാവിലെ 10.30 മണിക്ക് കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
നൈപുണ്യ പരിശീലനവും, അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസിലിങ് ക്ലാസ്സുകളും ഉദ്ധ്യോഗാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിരിക്കുന്നു.