DSSSB Job 2025 Apply Now

ഡൽഹി സബോർഡിനേറ്റ് സർവീ സസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2119 ഒഴിവുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനി സിപ്പൽ കൗൺസിൽ, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് ആയുഷ്, ജയിൽ വകുപ്പ്, ജല ബോർഡ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് എന്നിവയിലാണ് ഒഴിവുകൾ.

ഒഴിവ് വിവരങ്ങൾ

  • വാർഡർ (പുരുഷൻമാർ)-1676
  • അസിസ്റ്റൻ്റ്-120
  • പിജിടി-131

വാർഡർ (പുരുഷൻമാർക്ക് മാത്രം):

  • ഒഴിവ്-1676,
  • ശമ്പളം: 21,700-69,100 രൂപ,
  • യോഗ്യത: പ്ലസ് ടുവും നിർദിഷ്ട ശാരീരിക യോഗ്യതകളും,
  • പ്രായം: 18-27

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ:

  • ഒഴിവ്-131 (എൻജിനീയറിങ് ഗ്രാ ഫിക്സ്-7, ഇംഗ്ലീഷ്-93, സംസ്കൃതം-25, ഹോർട്ടികൾച്ചർ-1, അഗ്രികൾ -5), :
  • ശമ്പളം 47,600-1,51,100 രൂപ,
  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം/ ബിരുദാനന്തര ബിരുദവും ബിഎഡും / ബിഎബിഎഡ്/ബിഎസ്‌സി ബിഎഡ്/ഇന്റഗ്രേറ്റ ഡ് ബിഎഡ്-എംഎഡ്,
  • പ്രായം: 30 കവിയരുത് (ഹോർട്ടികൾച്ചർ, അഗ്രിക്കൾച്ചർ വകുപ്പുകളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക)

അസിസ്റ്റന്റ്:

  • ഒഴിവ്-120,
  • ശമ്പളം: 19,900-63,200 രൂപ,
  • യോഗ്യത: സയൻസ് വിഷയത്തോടെയുള്ള പ്ലസ്‌ടുവും ഓപ്പറേഷൻ റൂം അസി സ്റ്റൻ്റ് കോഴ്സു‌ം,
  • പ്രായം: 18-27

ടെക്നീഷ്യൻ:

  • ഒഴിവ്-70,
  • ശമ്പളം: 25,500-81,100 രൂപ,
  • യോഗ്യത: സയൻസ് വിഷയത്തിലുള്ള പ്ലസ്‌ടു വും ഓപ്പറേഷൻ റൂം അസിസ്റ്റൻ കോഴ്സും. അഞ്ചുവർഷത്തെ പ്ര വൃത്തിപരിചയം വേണം.
  • പ്രായം: 18-27.

മലേറിയ ഇൻസ്പെക്ടർ:

  • ഒഴിവ്-37,
  • ശമ്പളം: 35,400-1,12,400 രൂപ,
  • യോഗ്യത: പത്താം ക്ലാസ് വിജയവും സാനിറ്ററി ഇൻസ്പെക്ടേഴ്‌സ് ഡിപ്ലോമ/ മലേറിയ ഇൻസ്പെ ക്ടേഴ്‌സ് കോഴ്‌സും. കൊതുകുനി യന്ത്രണ മേഖലയിൽ മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം ഉണ്ടായി രിക്കണം.
  • പ്രായം: 18-27

മറ്റ് തസ്തികകളും ഒഴിവും:

  • ആയുർ വേദിക് ഫാർമസിസ്റ്റ്-8,
  • ഡൊമസ്റ്റിക് സയൻസ് ടീച്ചർ-26,
  • ആയുർവേദ ഫാർമസിസ്റ്റ്-19,
  • ലബോറട്ടറി ടെക്നീഷ്യൻ-30,
  • സീനിയർ സയൻ്റി ഫിക് അസിസ്റ്റന്റ്-2

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസിക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും. ഭിന്ന ശേഷിക്കാർക്ക് 10 വർഷത്തെ (എസ്‌സി, എസ്‌ടി-15, ഒബിസി-13) ഇളവുണ്ട്. ഡിപ്പാർട്‌മെന്റ്റൽ അപേക്ഷകർക്കും വിമുക്തഭടൻ മാർക്കും കായികതാരങ്ങൾക്കും വിധവ/വിവാഹമോചിതകൾക്കും നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓരോ തസ്തി കയ്ക്കും പ്രത്യേകം 1 ടയർ/ 2 ടയർ പരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഡൽഹിയിലാണ് പരീക്ഷാ കേന്ദ്രം

അപേക്ഷാഫീസ്: വനിതകൾ ക്കും എസ്‌സി, എസ്ട‌ി വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. മറ്റു ള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷിക്കണം. ജൂലായ് 8 മുതൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്കും അപേ ക്ഷിക്കുന്നതിനും https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഓഗസ്റ്റ് 7

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *