ഡിഗ്രിക്കാർക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്; ഇന്നുമുതൽ അപേക്ഷിക്കാം; 60,000 രൂപ വരെ ആനുകൂല്യം നേടാൻ അവസരം
ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് സർവ്വകലാശാലകൾ, സർക്കാർ/ എയ്‌ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ ബിരുദ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് ഇന്ന് മുതൽ അപേക്ഷികകാം. മാർച്ച് 18 വരെയാണ് അവസരം.
രജിസ്ട്രേഷൻ പ്രിൻ്റൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ രണ്ട്. സ്ഥാപന മേധാവികൾ ഓൺലൈൻ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂർത്തിയാക്കേണ്ട അവസാന തീയതി ഏപ്രിൽ 15.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുവാനുമായി scholarship.kshec.kerala.gov.in