
സർക്കാർ ആയുർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.
അമ്പത് വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് വേണം. അംഗീകൃത ട്രാൻസ്പോർട്ട് ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്
തസ്തികയിലേക്ക് 500 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26ന് ബുധനാഴ്‌ച ഉച്ചക്ക് രണ്ടിന് തൃപ്പുണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. 04842777489, 04842776043