
വാക്-ഇൻ-ഇന്റർവ്യൂ സെന്റർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റിംഗ് പ്രോജക്ടുകളിലേക്ക് താ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ ഇൻസ്പെക്ഷൻ/പാക്കിംഗ് അസിസ്റ്റൻ്റ് സ്റ്റാഫുകളുടെ ആവശ്യമുണ്ട്. വിശദ വിവരം ചുവടെ ചേർക്കുന്നു
പ്രിന്റിംഗ് ഇൻസ്പെക്ഷൻ /പാക്കിംഗ് അസിസ്റ്റന്റ്റ് സ്റ്റാഫ് : ഒഴിവുകളുടെ എണ്ണം- 10 (പത്ത്), പ്രതി ദിനം 675 രൂപ ദിവസവേതന നിരക്കിൽ 179 ദിവസം വരെയാണ് നിയമനം, പ്രായ പരിധി 24.06.2024 ന് 50 വയസ്സിൽ കൂടാൻ പാടില്ല. മിനിമം
യോഗ്യത: എസ്എസ്എൽസി, അല്ലെങ്കിൽ ഐ.ടി ഐ. ട്രേഡ് സർട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). കൂടാതെ ഒരു പ്രിന്റിങ് സ്ഥാപനത്തിൽ ജോലി പരിചയം ഉണ്ടായിരിക്കണം. പകൽ/രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടതാണ്.
സി-ഡിറ്റിന്റെ തിരുവനന്തപുരം തിരുവല്ലം മെയിൻ ക്യാമ്പസ്സിൽ വച്ച് 25.06.2025 ന് രാവിലെ 11 മണി മുതൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
മേൽപ്പറഞ്ഞ ഏതെങ്കിലും യോഗ്യതയും ജോലി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് +918921412961 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
Website : www.cdit.org, www.careers.cdit.org