BSF Constable Jobs -2025 Apply Now

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3588 ഒഴിവാണു ള്ളത് (പുരുഷൻ-3406, വനിത-182). വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പത്താംക്ലാസ് യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം.

ശമ്പളസ്കെയിൽ 21,700-69,100 രൂപയും മറ്റ് ആനു കൂല്യങ്ങളും.

ട്രേഡുകൾ: കോബ്ലർ, ടെയ്ലർ, കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രിഷ്യൻ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, ബർ, സ്വീപ്പർ, വെയ്റ്റർ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ, ഖോജി. (ഓരോ ട്രേഡിലും പുരുഷ ന്മാർക്കും വനിതകൾക്കും നീക്കി വെച്ചിട്ടുള്ള ഒഴിവുകൾ അറിയാൻ പട്ടിക കാണുക).

പ്രായം: 18-25. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാ ക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ട‌ി, ഒബിസി വിഭാഗക്കാർക്ക് കേന്ദ്ര ഗവ. ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: എല്ലാ ട്രേഡുകളിലേക്കും പത്താംക്ലാസ് വിജയമാണ് അടി സ്ഥാനയോഗ്യത. ഇതിനുപുറമേ ഓരോ ട്രേഡിലേക്കും ആവശ്യമായ യോഗ്യതകൾ ചുവടെ പറയുന്നു.

കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ എന്നീ ട്രേഡു കളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ അല്ലെങ്കിൽ ഒരുവർഷത്തെ ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരോ ആയിരിക്കണം.

കോബ്ലർ, ടെയ്‌ലർ, വാഷർ മാൻ, ബാർബർ, സ്വീപ്പർ, ഖോജി/സൈസി ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യമുള്ളവരായി രിക്കണം. ഇവർക്ക് ട്രേഡ് ടെസ്റ്റ് കൂടി ഉണ്ടാവും.

കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ എന്നീ ട്രേഡുകളിലേക്ക് നാഷണൽ സ്റ്റിൽ ഡിവലപ്മെൻ്റ് കോർപ്പറേ ഷൻ നടത്തുന്നതോ അംഗീകരിച്ച തോ ആയ ഫുഡ് പ്രൊഡക്ഷൻ/കിച്ചൻ ലെവൽ വൺ കോഴ്‌സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

ശാരീരികക്ഷമത: പുരുഷൻമാർക്ക് 165 സെമിയും (എസ്‌ടി വിഭാഗം-160 സെമീ) വനിത കൾക്ക് 155 സെമീയും (എസ്ടി വിഭാ ഗം-148 സെമീ) ഉയരം വേണം. പുരുഷന്മാർക്ക് 75-80 സെമി നെഞ്ചളവ് ഉണ്ടായിരിക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവര ങ്ങൾക്കും അപേക്ഷിക്കുന്നതി https://rectt.bsf.gov.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.

WEBSITE:

https://rectt.bsf.gov.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *