LD Clerk, LGS Notification 2023 Apply Now

ക്ലർക്ക് (എൽ.ഡി.ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് വിജ്ഞാപനം ഉടൻ

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് എൽ ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മിഷൻ തീരുമാനിച്ചു. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

2024 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി ഒന്നിന്

2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2024 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി 1 ന് പ്രസിദ്ധീകരിക്കും. ഇതിനു പുറമേ 2024 ൽ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകൾ കമ്മീഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറിൽ ഉൾപ്പെടുത്തും. വിജ്ഞാപനം ചെയ്ത് മുഴുവൻ തസ്തികകളുടെയും പരീക്ഷകൾ മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് നേരത്തെ സജ്ജരാകാൻ കഴിയും. 2023 ലെ വാർഷിക കലണ്ടർ 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *