തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് || തസ്തികയിൽ നിലവിലുള്ള 50 ( അൻപത് ) ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു . കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ . കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു
Department | Travancore Devaswam Board |
Name of the Post | LD Clerk |
Catogary NO | 08/2022 |
Scale of Pay | 19000 – 43600 |
Vacancies | 50 |
Apply Mode | Online |
Location | Kerala |
എൽ.ഡി.ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II
- കാറ്റഗറി നമ്പർ 08/2022
- തിരുവിതാംകൂർ ദേവസ്വം ബോർഡ്
- ശമ്പള സ്കെയിൽ രൂപ 19000 – 43600
- യോഗ്യതകൾ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
- ഒഴിവുകളുടെ എണ്ണം 50 ( അൻപത് )
പ്രായ പരിധി
18 – 36 ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം . ( രണ്ട് തീയതികളും ഉൾപ്പെടെ ) ( പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ് . ( വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക )
പരീക്ഷാഫീസ് തുകയും അടയ്ക്കേണ്ട രീതിയും
300 / – ( മുന്നൂറ് രൂപ മാത്രം ) പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് രൂപ 200 / – ( ഇരുന്നൂറ് രൂപ മാത്രം ) ( കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർ പ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺ ലൈനായി തുക അടയ്ക്കേണ്ടതാണ് )
APPLICATION START | 18/05/2022 |
APPLICATION CLOSED | 30/06/2022 |
അപേക്ഷ അയയ്ക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . വെബ്സൈറ്റിന്റെ ഹോം പേജിലുള്ള ” Apply Online ” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർ പ്പിക്കാവുന്നതാണ് . അപ് ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ് ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും 5/6 ഉപയോഗിക്കാവുന്നതാണ് . പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്
Apply NOW | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |