
കേരളത്തിലെ വിവിധ ജില്ലകളിലായി അങ്കണവാടികളിൽ ഹെൽപ്പർ, വർക്കർ, കോഡിനേറ്റർ, പ്രമോട്ടർ തുടങ്ങിയ ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു.
എറണാകുളം ജില്ലയിലെ ഒഴിവ്
എറണാകുളം : വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കറുകുറ്റി പഞ്ചായത്തിൽ 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 01/01/2025ന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷ ആഗസ്റ്റ് 31-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി ബ്ലോക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അങ്കണവാടി കം ക്രഷ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള അങ്കണവാടി സ്ഥിതി ചെയ്യുന്ന അതേ വാർഡിൽ ഉള്ള യോഗ്യരായവർക്കാണ് മുൻഗണന. അതേ വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാർഡുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും. ക്രഷ് ഹെൽപ്പർമാരുടെ പ്രതിമാസ ഹോണറേറിയം 3000 രൂപ. പ്രവർത്തന സമയം രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കറുകുറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
കണ്ണൂർ ജില്ലയിലെ ഒഴിവ്
എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂർ കോർപറേഷൻ എളയാവൂർ സോണലിൽ സെന്റർ നമ്പർ 38 എളയാവൂർ സൗത്ത്, സെന്റർ നമ്പർ 34 കീഴ്ത്തള്ളി, സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ എന്നീ അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെൽപ്പർ തസ്തികയിലേക്കും സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ സെന്ററിലേക്ക് വർക്കർ തസ്തികയിലേക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
18 നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വർക്കർ തസ്തികയിൽ പ്ലസ് ടു വിജയിച്ചവർക്കും ഹെൽപർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും അപേക്ഷിക്കാം. സെന്റർ നമ്പർ 38 എളയാവൂർ സൗത്ത് അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 22 ലെ സ്ഥിര താമസക്കാരും സെന്റർ നമ്പർ 33 കണ്ണോത്തുംചാൽ അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 26 ലെ സ്ഥിര താമസക്കാരും സെന്റർ നമ്പർ 34 കീഴ്ത്തള്ളി അങ്കണവാടിയിലേക്ക് എളയാവൂർ സോണൽ ഡിവിഷൻ നമ്പർ 29 ലെ സ്ഥിര താമസക്കാരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ആഗസ്റ്റ് 29 വരെ നടാൽ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118.
മലപ്പുറം ജില്ലയിലെ ഒഴിവ്
മലപ്പുറം ജില്ലയിലെ എക്സൈസ് വകുപ്പിൻറെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി കോ ഓഡിനേറ്റര്‍ (ഒരു ഒഴിവ്) താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായം : 23-60 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമന്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ എതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 25ന് അഞ്ചിന് മുമ്പായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ബ്ലോക്ക്, സിവില്‍ സ്റ്റേഷന്, മലപ്പുറം, എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോണ്‍: 0483 2734886, 2734800
എറണാകുളം ജില്ലയിലെ ഒഴിവ്
എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി//കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടറുടെ നിയമനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് വൺ അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ നൽകണം.
പ്രൊമോട്ടർമാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല (പ്രതിമാസ ഹോണവെറിയം 10.000 രൂപ).
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ 0484-2422256) അതാത് ബ്ലോക്ക് മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.