അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
താഴെ പറഞ്ഞിരിക്കുന്ന ഒഴിവുകളിൽ അതാത് പഞ്ചായത്തിൽ ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒഴിവുകൾ വരുന്നുണ്ട് അത് വന്നാൽ ഉടൻ നമ്മുടെ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഇത് പരിശോധിക്കുക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുക
അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@കണ്ണൂർ
കണ്ണൂർ റൂറൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തുകളിലെയും പള്ളിക്കുന്ന്, പുഴാതി സോണൽ പരിധികളിലെയും അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിലെയും കോർപ്പറേഷൻ സോണലുകളിലെയും സ്ഥിരതാമസക്കാരും 18നും 46നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി, തത്തുല്യം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ സോണൽ ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ റൂറൽ ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2749122.
അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ ഒഴിവ്@ കോഴിക്കോട്
കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.